Tuesday, December 16, 2025

രാജ്യം പുരോഗതിയും സാമ്പത്തിക വളർച്ചയും അതിവേഗം കൈവരിക്കുകയാണ്: ഇന്ത്യയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി

ദില്ലി: സാമ്പത്തിക പുരോഗതിയും വേഗത്തിൽ കൈവരിക്കുന്ന ഇന്ത്യയെയാണ് ലോകം മുഴുവനും ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയുടെ ഭരണഘടന സുതാര്യവും പുരോഗമനപരമായ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞയെടുക്കാനുള്ള സമയമാണിത്’ എന്നത് കേവലം മൂന്ന് വാക്കുകളല്ല, മറിച്ച് നമ്മുടെ ഭരണഘടനയുടെ സത്തയെയും ജനാധിപത്യത്തെയും നിർവ്വചിക്കുന്നതും ലോകത്തെ എല്ലാ ജനാധിപത്യങ്ങളുടെയും മാതാവാക്കി ഇന്ത്യയെ മാറ്റുകയും ചെയ്യുന്ന ഒന്നാണ്,’ പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles