Friday, May 24, 2024
spot_img

നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യും, രാഹുലോ? പരിഹാസവുമായി അമിത്‌ ഷാ

പലാമു: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെ പരിഹസിച്ച്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ എന്ന കണക്കിന്‌ വിദേശ യാത്രകള്‍ നടത്തുന്നു എന്നാണ്‌ അമിത്‌ ഷാ പരിഹസിച്ചത്‌.

കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ മോദിക്കൊപ്പം ജോലി ചെയ്യുന്നു. ഒരു ദിവസം പോലും അദ്ദേഹം ജോലിയില്‍ നിന്ന്‌ അവധി എടുക്കാറില്ല. അതേസമയം, നിങ്ങളുടെ രാഹുല്‍ ബാബ ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും വിദേശരാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.

Related Articles

Latest Articles