Tuesday, May 14, 2024
spot_img

ലോകത്തെ നമ്പർ വൺ നേതാവ് മോദി തന്നെ; ബോറിസ് ജോൺസണും, ബൈഡനും പിന്നില്‍

ദില്ലി: ബൈഡനെയും, ബോറിസ് ജോൺസനെയും പിന്നിലാക്കി ലോകത്തെ നമ്പർ വൺ നേതാവായി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിം​ഗ് കൺസൽട്ട് നടത്തിയ സ‍ർവ്വെയിൽ മോദി ഒന്നാമതെത്തിയത്. മോണിം​ഗ് കൺസൽട്ട് എന്നത് അമേരിക്കയിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമാണ്. മോദിയുടെ ​ആ​ഗോള സ്വാധീനം 66 ശതമാനമാണെന്നും സർവ്വെയില്‍ പറയുന്നു. മോണിം​ഗ് കൺസൾട്ട് ഓരോ ആഴ്ചയിലുമായി സർവ്വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സ‍ർവ്വെ പരിശോധിച്ചത്. ഈ ആഴ്ചയിലെ സർവ്വെയിൽ 13 രാജ്യങ്ങളിലെ തലവന്മാരെയും മോദി പിന്നിലാക്കി. ലോക രാജ്യങ്ങൾക്കിടയിൽ മോദിക്ക് ഇപ്പോഴും മി​കച്ച സ്ഥാനമെന്നും സർവ്വെ വ്യക്തമാക്കുന്നു. 

സര്‍വ്വെയിലെ നേതാക്കളുടെ റേറ്റിംങ് കണക്കുകള്‍ ഇങ്ങനെ…

ഇറ്റലിയുടെ പ്രധാനമന്ത്രി, മാരിയോ ​ഗ്രാഘി – 65%, മെക്സിക്കൻ പ്രസിഡന്റ് ആൻട്രസ് മാനുവൽ ലോപ്പസ് ഒബ്രഡോ‍ർ – 63%, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ – 54%, ജെർമൻ ചാൻസലർ ആം​ഗല മെ‍ർക്കൽ – 53% അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ –  53%, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ – 48%, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ – 44%, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജോ ഇൻ – 37%, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് – 36%, ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസനാരോ – 35%, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ – 35%, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സു​ഗ – 29% എന്നിങ്ങനെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles