Sunday, May 19, 2024
spot_img

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ

ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി . ടെലിഫോണിലാണ് ഇരുവരും ചർച്ച നടത്തിയത്. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞു. 2021ലെ പുടിന്റെ ഇന്ത്യ സന്ദശന വേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ മോദിയും പുടിനും തീരുമാനിച്ചു.

ആഗോള തലത്തിൽ ഊർജ, ഭക്ഷ്യ വിപണികളിലുണ്ടായിട്ടുള്ള പ്രതിസന്ധികളും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ നടപടികൾ സ്വീകരിക്കാൻ ഇരു നേതാക്കളും തീരുമാനാമെടുത്തു. യുക്രൈന് മേൽ റഷ്യ ആക്രമണം തുടങ്ങിയേക്കും എന്ന ഘട്ടം മുതൽ തന്നെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആ നിലപാടിന് തന്നെയാണ് പുടിനുമായി ഫോണിൽ നടത്തിയ ചർച്ചയിലും പ്രധാനമന്ത്രി കൂടുതൽ ഊന്നൽ നൽകിയത്.

Related Articles

Latest Articles