Friday, October 2, 2026

ഗര്‍ഭാശയ ക്യാന്‍സർ ബാധിച്ച രോഗിക്ക് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജ്; ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

ആലപ്പുഴ: മെഡിക്കല്‍ കോളജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52 കാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചെർത്തു.

ഗർഭാശയ ക്യാൻസർ ബാധിച്ച രോഗിക്ക് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

Related Articles

Latest Articles