Monday, December 29, 2025

പ്രധാനമന്ത്രി മോദിക്കായി യു.പിയില്‍ മുസ്ലീം സ്ത്രീകളുടെ വക ക്ഷേത്രം

മുസാഫര്‍നഗര്‍: മുത്തലാഖ് നിരോധനത്തിലും സൗജന്യ പാചകവാതക കണക്ഷനുമടക്കം ജനക്ഷേമ കാര്യങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകളുടെ വക സമ്മാനം ഒരുങ്ങുന്നു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ നരേന്ദ്ര മോദിക്കായി സമര്‍പ്പിക്കാന്‍ ഒരു ക്ഷേത്രം പണിയുകയാണ് മുസ്ലിം സ്ത്രീകള്‍. മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടിയാണു പ്രധാനമന്ത്രി വളരെയധികം കാര്യങ്ങള്‍ ചെയ്തിട്ടുള്ളതെന്നു സംഘത്തെ നയിക്കുന്ന റൂബി ഗസ്‌നി പറഞ്ഞു.മുത്തലാഖ് നിരോധിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ് മോദിസര്‍ക്കാര്‍ വരുത്തിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും അദ്ദേഹം തന്ന. വീട്ടമ്മയായ ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രയോജനമുള്ള കാര്യമുണ്ടോ.

ലോകമെമ്പാടും മോദിയെ അനുമോദിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ദേശത്ത് അതിലേറെ ബഹുമാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അറിയിച്ച് വ്യാഴാഴ്ച ജില്ലാ മജിസ്ട്രേറ്റിന് മെമ്മോറാണ്ടം മുസ്ലിം സ്ത്രീകള്‍ കൈമാറി. കെട്ടിട നിര്‍മ്മാണത്തിന് സ്ത്രീകള്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ നയങ്ങളേയും പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹത്തെ മുസ്ലീം വിരുദ്ധരെന്ന് മുദ്രകുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുസ്ലിം സ്ത്രീ കൂട്ടായ്മ പറഞ്ഞു.

Related Articles

Latest Articles