Tuesday, May 14, 2024
spot_img

അന്‍വര്‍ എം എല്‍ എയുടെ അനധികൃത നിര്‍മാണങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് മുക്കുന്നിമല ഖനനവിരുദ്ധ സമിതി

തിരുവനന്തപുരം: പി വി അൻവര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള അനധികൃത നിർമ്മാണം വേഗത്തിൽ പൊളിച്ചു മാറ്റണമെന്നും, സ്ഥലം സന്ദർശിച്ച സാംസ്‌കാരിക പ്രവർത്തകരെ അക്രമിച്ച സംഭവത്തിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നും മുക്കുന്നിമല ഖനനവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
പോത്തുകല്ലു ദുരന്തവും, മേപ്പാടി ദുരന്തവും, ചീങ്കണ്ണിപ്പാലിയിൽ ഉണ്ടാകുന്ന തരത്തിലാണ് എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മാണം. ഹൈക്കോടതി നിർദ്ദേശങ്ങളെ വെല്ലുവിളിക്കുകയാണ് പി വി അന്‍വര്‍ എം എല്‍ എയെന്നും മുക്കുന്നിമല ഖനനവിരുദ്ധ സമിതി നേതാക്കള്‍ പറഞ്ഞു.
കുസുമം,കെ അജിത,എം എൻ കാരശ്ശേരി എന്നിവര്‍ ഉൾപ്പെടെയുള്ള സംഘത്തെ ആക്രമിച്ച ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇതിന് പിന്നിൽ പ്രവർത്തിക്കുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്ത പി വി അൻവർ നിയമസഭാംഗത്വം രാജിവെക്കണം. നിയമസഭയിലെ പരിസ്ഥിതി കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ ഉടന്‍ ഒഴിവാക്കണം. എം എല്‍ എ സ്ഥാനത്തും നിയമസഭാ പരിസ്ഥിതി കമ്മിറ്റി അംഗമായും അദ്ദേഹം തുടരുന്നത് സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്നും മുക്കുന്നിമല ഖനനവിരുദ്ധ സമിതി നേതാക്കള്‍ പറഞ്ഞു.സെക്രട്ടറിയേറ്റു മാർച്ചും ധർണ്ണയും മുക്കുന്നിമല ഖനനവിരുദ്ധ നേതാവ് സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തകരായ ബാബുജി, കെ എം ഷാജഹാൻ, സി ആർ നീലകണ്ഠൻ, ഇ പി അനിൽ, പ്രസാദ് സോമരാജൻ, എസ് .യു സി ഐ നേതാവ് ഷാജിർഖാൻ, സോളിഡാരിറ്റി പ്രതിനിധി മിർഷാദ്, സുശീലൻ (കമ്മ്യൂണിസ്റ്റ്‌ കോഓർഡിനേഷൻ ) ആക്കുളം – വേളി കായൽ സംരക്ഷണ സമിതി പ്രതിനിധി എസ് ജെ സഞ്ജീവ്‌, സുരേഷ് മുക്കുന്നിമല അഡ്വക്കേറ്റ് സന്തോഷ്‌ ( പശ്ചിമഘട്ട സംരക്ഷണ സമിതി ) അഷ്‌റഫ്‌ അലി, രജിത, ജർമി റോയ് (തീരദേശ സംരക്ഷണം ) തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles