Friday, May 3, 2024
spot_img

റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമാപ്തിയിലേയ്ക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എൻസിസി റാലിയെ അഭിസംബോധന ചെയ്യും

ദില്ലി: എൻസിസി റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi)ഇന്ന് അഭിസംബോധന ചെയ്യും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപന റാലി എല്ലാ വർഷവും ജനുവരി 28 ന് സംഘടിപ്പിക്കാറുണ്ട്. ചടങ്ങിൽ, പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. എൻസിസി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് പ്രധാനമന്ത്രി അവലോകനം ചെയ്യും.

കൂടാതെ എൻസിസി കേഡറ്റുകൾ ആർമി ആക്ഷൻ, പാരാസെയിലിംഗ്, സാംസ്‌കാരിക പരിപാടികൾ എന്നീ പരിപാടികൾക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. മികച്ച കേഡറ്റുകൾക്ക് പ്രധാനമന്ത്രിയിൽ നിന്ന് മെഡലും ബാറ്റണും ലഭിക്കും. അതേസമയം പി.എം റാലിയിൽ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ഫാറൂഖ് കോളേജിന്റെ സാന്നിധ്യവുമുണ്ടാകും. ഫാറൂഖ് കോളജ് നേവൽ എൻ.സി.സി വിങ് വി.പി. മുഹമ്മദ് നിയാസാണ് റാലിയിൽ പങ്കെടുക്കുക. തുടർച്ചയായി മൂന്നാം തവണയാണ് പി.എം റാലിയിൽ ഫാറൂഖ് കോളജിന്റെ പ്രതിനിധി പങ്കെടുക്കുന്നത്.

Related Articles

Latest Articles