Wednesday, October 14, 2026

ഓപ്പറേഷൻ ഗംഗ: വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നിർണ്ണായക നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതലയോഗം വിളിച്ചു.

അതേസമയം യുക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.

നേരത്തെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാരെ അതിര്‍ത്തികളിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേകുറിച്ച് ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. തുടർന്ന് ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്.

മുൻ തീരുമാന പ്രകാരം യൂക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാര്‍ അതിര്‍ത്തികളിലെത്തും. ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയ, മാള്‍ഡോവ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കും. സ്ലോവാക്യയില്‍ കിരണ്‍ റിജുവും ഹംഗറിയില്‍ ഹര്‍ദീപ് സിങ് പുരിയുമാണ് എത്തുക. ജനറല്‍ വികെ സിങ് പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കും.

Related Articles

Latest Articles