Tuesday, May 14, 2024
spot_img

“രാജ്യത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ക്ഷേമബജറ്റ്”; കേന്ദ്ര ബജറ്റിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രാഷ്‌ട്രത്തിന്റെ സമഗ്രസാമ്പത്തിക വളർച്ചയ്‌ക്കും നിക്ഷേപങ്ങൾക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വമ്പൻ പദ്ധതികളാണ് ഇന്നത്തെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ബജറ്റിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

കെ.സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

“രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, കർഷക സൗഹൃദ ബജറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം നേടി. പിഎം ഗതിശക്തി പദ്ധതിയിലൂടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു” എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നിന്ന് ധനമന്ത്രി നടത്തിയത്. സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പലിശ രഹിത വായ്പ പ്രഖ്യാപിച്ചു. ഓരോ സംസ്ഥാനത്തിവും ആവശ്യാനുസരണം ഒരു ലക്ഷം കോടി രൂപ വീതമാണ് അനുവദിക്കുക. 50 വർഷത്തേക്കാണ് വായ്പാകാലാവധി. അതത് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പുറമേയുള്ള പലിശരഹിത വായ്പയാണിത്. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയ്‌ക്കും മറ്റു ഉത്പാദന മുതൽമുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടൽ ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ വകയിരുത്തിയിരിക്കുന്നത്.

Related Articles

Latest Articles