ദില്ലി: സാധാരണക്കാര്‍ക്കിടയില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
സത്യം സമൂഹത്തിലെത്താത്തതിനു കാരണം കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന നുണകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നുണകൾ ജനങ്ങള്‍ വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന നുണകളെ സത്യം കൊണ്ട് പരാജയപ്പെടുത്താൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. .
അതേസമയം യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം അവർ നിറവേറ്റുന്നില്ല. അവരുടെ അടിത്തറ ഇളകുന്നുണ്ട്. 60 വർഷം രാജ്യം ഭരിച്ചവരാണ് കോണ്‍ഗ്രസ്. എന്നിട്ടും അവരെ തഴഞ്ഞ് ജനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുത്തു. അത് മനസിലാക്കാൻ ഇതുവരെയും കോണ്‍ഗ്രസിനായിട്ടില്ല. ബംഗാളിലും, അസമിലും പരാജയപ്പെട്ട അവർ അവിടങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ ധർമ്മം പോലും ഏറ്റെടുക്കുന്നില്ലെന്നും മോദി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ചർച്ചയാകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മോദി എംപിമാരോട് നിർദേശിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കോണ്‍ഗ്രസിനെതിരെ വിമർശനങ്ങളുന്നയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

