Sunday, May 19, 2024
spot_img

സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സരിത്ത് | GOLD SMUGGLING

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണകടത്ത് കേസിലെ പ്രതികളായ റെമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ജയിൽ വകുപ്പിന്റെ ആരോപണം. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നതായി അധികൃതർ പറയുന്നു . പിന്നാലെ സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നുണ്ട്.

അതോടൊപ്പം തന്നെ പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുന്നതായി പരാതി. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ ഇത് കൈമാറുനില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് – എന്‍ഐഎ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.

അതോടൊപ്പം തന്നെ ജൂലൈ 5 നുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. പാഴ്സല്‍ എത്തുന്ന സാധനങ്ങള്‍ പെട്ടെന്ന് നല്‍കാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പുറത്തുനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് പ്രതികള്‍ നിര്‍ബന്ധം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കിയ കേസിലെ പ്രതി സരിത്ത് രംഗത്ത് വന്നിരിക്കുകയാണ് . കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ പേര് പറയാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടെന്നാണ് സരിത്ത് പറയുന്നത് . ഇതുമായി ബന്ധപ്പെട്ട് സരിത്തിന്റെ അമ്മ കസ്റ്റംസിനു നൽകിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറയാനാണ് സരിത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നത് അതേസമയം, സരിത്തിനെ നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദ്ദേശിച്ചതായി റിപ്പോർട്ട് വന്നു.സരിത്തിന്‍റെ അമ്മയുടെ പരാതിയില്‍ ജയില്‍ ഡിജിപിയോട് എറണാകുളം എക്കണോമിക് ഒഫന്‍സ് കോടതി വിശദീകരണം തേടിയിട്ടുണ്ട്. മാത്രമല്ല സരിത്തിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ക്കു സരിതിന്‍റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. സരിത്തിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സരിത്ത്. ജയിലിനുള്ളില്‍ തനിക്ക് സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. ഇതിന് പിന്നാലെ സരിത്തിനോട് പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സരിത്തിന് ജയിലില്‍ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയില്‍ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോള്‍ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായി ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് സരിത്ത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
റിമാന്‍ഡ് പുതുക്കുന്നതിന് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ സരിത്തിലെ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയിരുന്നു. അപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാനാകില്ലെന്നും നേരിട്ട് ഹാജരാക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles