Wednesday, January 7, 2026

ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: രാജ്യത്തെ ജനങ്ങൾക്ക് ജന്മാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭക്തിയുടെയും ആഹ്ളാദത്തിന്റെയും ഈ സുദിനം എല്ലാവർക്കും സന്തോഷവും ഐശ്വര്യവും സൗഭാഗ്യവും നൽകട്ടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഹൈന്ദവ വിശ്വാസമനുസരിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ ജന്മം കൊണ്ട ദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. കേരളത്തിൽ അഷ്ടമി രോഹിണി ദിനത്തിലാണ് ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുക. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണൻ ജന്മം കൊണ്ട ഈ സുദിനത്തെ കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നെല്ലാം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിശേഷിപ്പിക്കാറുണ്ട്.

കേരളത്തിൽ ഇന്നലെയായിരുന്നു അഷ്ടമി രോഹിണി ആഘോഷിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പതിനായിരത്തോളം കേന്ദ്രങ്ങളിലായി ശോഭായാത്രകൾ നടന്നു. വിപുലമായ ആഘോഷ പരിപാടികളായിരുന്നു മഹാമാരിയെ അതിജീവിച്ച ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.

Related Articles

Latest Articles