Saturday, May 4, 2024
spot_img

“ശ്രീകൃഷ്ണ ജയന്തി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ആഘോഷം”; ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും

ദില്ലി: രാജ്യത്തുളള എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ട്വീറ്റിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും ഒപ്പം കടമകൾ നിർവ്വഹിക്കേണ്ടതിന്റേയും മഹത്തായ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി കുറിച്ചു. എന്നാൽ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

രാഷ്ട്രപതിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

‘എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജന്മാഷ്ടമി ആശംസകൾ. ഈ ആഘോഷം ശ്രീകൃഷ്ണ സന്ദേശം
നമ്മുടെ ജീവിതത്തിൽ പകരാനുള്ള അവസരമാണ്. ആഘോഷം നിറയെ സന്തോഷവും ആരോഗ്യവും ഐശ്വര്യവും നിറയ്‌ക്കട്ടെ.’ രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം ധർമ്മത്തേയും സത്യത്തേയും ഒപ്പം കടമകൾ നിർവ്വഹിക്കേണ്ടതിന്റേയും മഹത്തായ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

https://twitter.com/rashtrapatibhvn/status/1432157265126060037

പ്രധാനമന്ത്രിയുടെ ട്വീറ്റ്

” രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി, ഈ ദിനത്തിൽ ‘ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ ജീവിതത്തിൽ ഉല്ലാസവും സന്തോഷവും നിറയ്‌ക്കുന്നതാണ്. ഭഗവാന്റെ കുട്ടിക്കാലത്തെ കുസൃതികളാണ് ചിലർക്ക് എന്നും പ്രിയങ്കരം. അതേസമയം മറ്റു ചിലർക്ക് ഭഗവാന്റെ ഉപദേശങ്ങളും ചിലർക്ക് ഭഗവാന്റെ യുദ്ധതന്ത്രങ്ങളും പ്രചോദനമാകുന്നു’ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

https://twitter.com/narendramodi/status/1432153763473604609

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles