Friday, March 29, 2024
spot_img

ഭാരതത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിതമായ നീക്കം നടത്തുന്നു: രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കില്ല: രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി

ദില്ലി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് നമുക്ക് കൈ കഴുകാൻ പറ്റില്ല. മാത്രമല്ല രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രഹ്മകുമാരീസ് സംഘടിപ്പിച്ച പരിപാടിയിൽ മോദി പറഞ്ഞു.

രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനമെന്ന ബോധം നമുക്ക് ഉണ്ടാകണം. നമ്മുടെ അവകാശങ്ങളെക്കുറിച്ച് നാം എല്ലാവരും ബോധ്യമുള്ളവരാണ്. അവ നിഷേധിക്കപ്പെടുമ്പോൾ നാം ക്ഷുഭിതരാകുന്നു. എന്നാൽ നമ്മുടെ സമൂഹത്തോടും രാജ്യത്തോടും നമുക്ക് ചില കടമകളുണ്ട്. അവ മറന്നുകൊണ്ടുള്ള പ്രവൃത്തികൾ ഉചിതമാണോയെന്ന് നമ്മൾ ഓരോരുത്തരം ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം നവീനവും പുരോഗമനപരവുമായ പാതകളിലൂടെ രാജ്യം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിലെ ദുഷ്പ്രവണതകളെ ഒഴിവാക്കാൻ നാം ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles