Saturday, May 11, 2024
spot_img

റഷ്യ-യുക്രൈൻ യുദ്ധം: ഇന്ധനവില വർധനവ് പിടിച്ചു നിർത്താൻ പ്രധാനമന്ത്രി ധനമന്ത്രിയുമായി ചര്‍ച്ച നടത്തും

ദില്ലി:റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതവും അസംസ്‌കൃത എണ്ണവില ഉയരുന്നതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും.

യുക്രൈനിനെതിരായ റഷ്യൻ സേനയുടെ ആക്രമണത്തിനു പിന്നാലെ വിപണികൾ സ്തംഭിച്ചിരുന്നു. റഷ്യ-യുക്രൈൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര ഓഹരി വിപണികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയിൽ ക്രൂ‍ഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. എണ്ണവില ഉയർന്ന തോതിൽ തുടരുന്നത് രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയരുന്നതിന് കാരണമാകും. അത് കടുത്ത പ്രതിസന്ധിയാവും രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലുണ്ടാക്കുക.

എന്നാൽ നിലവിലെ സാഹചര്യത്തിൽ സമ്പദ്‍വ്യവസ്ഥയുടെ ആഘാതം പരമാവധി കുറച്ച് പ്രതിസന്ധി നേരിടാനുള്ള നീക്കങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സാഹചര്യം വിലയിരുത്താൻ ധനകാര്യ മന്ത്രാലയത്തിന് പ്രധാന മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles