Saturday, October 17, 2026

‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’- പിണറായിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’ എന്നായിരുന്നു വിദേശയാത്ര സംബന്ധിച്ച ചോദ്യത്തിന് ഗവർണറുടെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനമാണെങ്കിലും മുഖ്യമന്ത്രിമാര്‍ വിദേശ സന്ദർശനം നടത്തുമ്പോൾ ഗവര്‍ണറെ അറിയിക്കുകയും പത്രക്കുറിപ്പ് നല്‍കാറുമുണ്ട്. ഇത്തവണ ഈ രണ്ട് കീഴ്വഴക്കങ്ങളും പാലിക്കപ്പെട്ടില്ല.

“എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടത്. വിദേശയാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര സത്യസന്ധമായിട്ടും താന്‍ അറിഞ്ഞിട്ടില്ല.” – ഗവർണർ പറഞ്ഞു.

യുഎഇ, ഇൻഡോനേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല.

Related Articles

Latest Articles