Thursday, December 18, 2025

പിഎംആർബിപി 2022: രാഷ്‌ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രിയുടെ സംവാദം ഇന്ന്

ദില്ലി: രാഷ്‌ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രിയുടെ സംവാദം ഇന്ന്. 2022, 2021 വർഷങ്ങളിലെ പിഎംആർബിപി (PMRBP 2022)അവാർഡ് ജേതാക്കൾക്ക് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകും. അവാർഡ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ആദ്യമായാണ്. ഉച്ചയ്‌ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി നടക്കുക. ഇന്നോവേഷൻ, സാമൂഹ്യ സേവനം, സ്‌കോളസ്റ്റിക്, സ്പോർട്സ്, ആർട്ട് & കൾച്ചർ, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് കുട്ടികൾക്ക് പിഎംആർബിപി അവാർഡ് നൽകിവരുന്നത്.

ഈ വർഷം, ബാലശക്തി പുരസ്‌കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 29 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ അവാർഡ് ജേതാക്കൾ എല്ലാ വർഷവും റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുക്കും.
പിഎംആർബിപിയുടെ ഓരോ അവാർഡ് ജേതാവിനും ഒരു മെഡലും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസുമാണ് നൽകുക. സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

Related Articles

Latest Articles