Monday, May 20, 2024
spot_img

വാക്‌സിൻ വിരുദ്ധ സമരം രൂക്ഷം; കാനഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ടൊറന്റോ: വാക്‌സിൻ വിരുദ്ധ സമരം രൂക്ഷമായ സാഹചര്യത്തിൽ കാനഡയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു(PM Trudeau declares national emergency In Canada). രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾക്കും നിർബന്ധിത വാക്സിനേഷനുമെതിരെ ട്രക്ക് ഡ്രൈവർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

വിവിധ കനേഡിയൻ നഗരങ്ങളിലേക്ക് പ്രതിഷേധം അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുപ്രകാരം, കോടതി ഉത്തരവിന്റെ ആവശ്യമില്ലാതെ പ്രതിഷേധക്കാരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. പ്രതിഷേധക്കാരെ തടവിലാക്കാനും പിഴചുമത്താനും പോലീസിന് കൂടുതൽ കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്നും ട്രൂഡോ വ്യക്തമാക്കി. അപകടകരവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Related Articles

Latest Articles