Thursday, May 9, 2024
spot_img

കാശിക്കിത് ചരിത്രനിമിഷം: കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനത്തിനായി ഖിര്‍ക്കിയ ഘട്ടില്‍ നിന്ന് ലളിതാ ഘട്ടിലേക്ക് ഡബിള്‍ ഡെക്കര്‍ ബോട്ടില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. കാശിയില്‍ എത്തിയ പ്രധാനമന്ത്രിക്ക് നാട്ടുകാര്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്

ബോട്ടില്‍ ലളിതാഘട്ടിലെത്തിയ ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തി 15 മിനിറ്റ് പൂജ നടത്തും. പ്രധാനമന്ത്രിയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ മറ്റ് ഉന്നത നേതാക്കളും ക്രൂയിസ് ബോട്ടില്‍ നിന്ന് ഘട്ടുകളില്‍ ‘ഗംഗാ ആരതി’ നടത്തുന്നതിന് സാക്ഷിയാകും.

അതേസമയം 2019 മാര്‍ച്ച്‌ 8 ന് മോദി തറക്കല്ലിട്ട 339 കോടി രൂപയുടെ പദ്ധതി, കോവിഡ് വ്യാപനത്തിന് ശേഷവും ആസൂത്രണം ചെയ്തതുപോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ഇതോടെ ഗംഗയില്‍ സ്നാനം ചെയ്യാനും പുണ്യനദിയിലെ ജലം ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനും തിരക്കേറിയ തെരുവുകളിലൂടെ തിങ്ങിഞെരുങ്ങി പോകേണ്ടിയിരുന്ന തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുന്നതിനാണ് ഇടനാഴി പദ്ധതി വിഭാവനം ചെയ്തത്.

20-25 അടി വീതിയുള്ള ഇടനാഴി ഗംഗയിലെ ലളിതാഘട്ടിനെ ക്ഷേത്രപരിസരത്തുള്ള മന്ദിര്‍ ചൗക്കുമായി ബന്ധിപ്പിക്കുന്നതിനാല്‍ കാശി വിശ്വനാഥ ഇടനാഴി കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ മുഖച്ഛായ മാറ്റും. പുരാതന കാലത്തെപ്പോലെ, ശിവഭക്തര്‍ക്ക് എല്ലാ ദിവസവും രാവിലെ പുണ്യ നദിയില്‍ മുങ്ങി, ക്ഷേത്രത്തില്‍ ശിവന് പ്രാര്‍ത്ഥന അര്‍പ്പിക്കാന്‍ കഴിയും, അത് ഇപ്പോള്‍ ഘട്ടില്‍ നിന്ന് നേരിട്ട് ദൃശ്യമാകും.

Related Articles

Latest Articles