Wednesday, May 8, 2024
spot_img

ഹബീബ്ഗഞ്ച് റെയിൽവേ സറ്റേഷൻ ഇനി ഗോണ്ട് രാജ്ഞിയുടെ പേരിൽ; റാണി കമലപതി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും

ഭോപ്പാൽ: ഭോപ്പാലിലെ അവസാനത്തെ ഹിന്ദു രാജ്ഞിയായിരുന്ന റാണി കമലപതിയുടെ പേരിൽ പുനർനാമകരണം ചെയ്ത ഹബീബ്ഗഞ്ച് റെയിൽവേ സറ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും.

അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ കാണാൻ സാധിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രാജ്യത്തെ ആദ്യ റെയിൽവേ സ്‌റ്റേഷനാണ് ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷൻ.

സ്റ്റേഷൻ നിർമ്മിക്കാൻ ചെലവായത് ഏകദേശം 450 കോടി രൂപയാണ്. റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടാറുള്ള തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കവാടങ്ങളും, പ്ലാറ്റ്‌ഫോമുകളിലേയ്‌ക്കെത്താൻ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ ട്രെയിൻ കാത്തിരിക്കുന്ന യാത്രക്കാർക്കായി 700 മുതൽ 1,100 വരെ ഇരിപ്പിടങ്ങളും സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.

ട്രെയിനുകളുടെ വിവരങ്ങൾ യാത്രക്കാരിലേയ്‌ക്കെത്തിക്കാൻ സ്റ്റേഷനിലുടനീളം വിവിധ ഭാഷകളിലുള്ള ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫുഡ് കോർട്ടുകൾ, റെസ്‌റ്റോറന്റുകൾ, എയർകണ്ടീഷൻ ചെയ്ത വെയ്റ്റിംഗ് റൂമുകൾ, ഡോർമിറ്ററികൾ, വിഐപി ലോഞ്ച് എന്നിവയും സ്‌റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 160 സിസിടിവി ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം ഭോപ്പാലിലെ നവീകരിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് 18-ാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞിയായ റാണി കമലപതിയുടെ പേര് നൽകിയതിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രിയ്‌ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles