Tuesday, September 29, 2026

പത്തനംതിട്ടയിൽ അയല്‍വാസി പീഡിപ്പിച്ച പതിനാറുകാരി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച സമീപവാസിയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന് ശേഷം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കേസിൽ പ്രതിയായ വിഷ്‌ണു റിമാന്‍ഡിലാണ്. കോന്നി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Related Articles

Latest Articles