Saturday, January 10, 2026

ട്രാൻസ് വുമണിനെതിരെ പോക്സോ പീഡന കേസ് ; പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ ശിക്ഷിക്കുന്നത്.

സംഭവം നടന്നത് 2016 ഫെബ്രുവരിയിലാണ് . ചിറയിൻ‌കീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയും തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ചപ്പോൾ കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നാണ് ആരോപിക്കുന്നത്.

പീഡന സംഭവം കുട്ടി വീട്ടിൽ പറഞ്ഞില്ല. പിന്നീട് പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയും ഫോണിലൂടെ നിരന്തരം മെസ്സേജുകൾ അയക്കുകയും ചെയ്തു. കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തു വന്നത് .

Related Articles

Latest Articles