Monday, April 29, 2024
spot_img

12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും അതിശക്തമായ ഭൂചലനം;7.5 തീവ്രത രേഖപ്പെടുത്തി;ആദ്യ ചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു

ഇസ്തംബുള്‍ : തുർക്കിയിൽ വീണ്ടും അതിശക്തമായ ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനമുണ്ടായത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്.

ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 കടന്നു. നൂറുകണക്കിന് കെട്ടിടംങ്ങൾ നിലംപൊത്തി. തുടർ ചലനത്തെ തുടർന്ന് തുർക്കിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

Related Articles

Latest Articles