Saturday, April 20, 2024
spot_img

‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’; തകർപ്പൻ റീഡാൻസുമായി മിന്നൽ മുരളി’യുടെ സ്വന്തം ജോസ്മോൻ

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിൽ പിറന്ന മിന്നൽ മുരളി ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാഷാഭേദമന്യേ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

മിന്നൽ മുരളിയിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ധ്യാൻ ശ്രീനിവാസന്റെ ‘ലൗ ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ അജു വർ​ഗീസിന്റെ കുട്ടിക്കാലം ആയിരുന്നു താരം അവതരിപ്പിച്ചത്. മിന്നൽ മുരളിയിൽ അജുവിന്റെ മകനായും വസിഷ്ഠ് എത്തി.

ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ഠ് ചുവടുവച്ചത്. ഒപ്പം കുട്ടിത്താരമായ തെന്നലുമുണ്ട്. റീൽസ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിക്കുകയാണ്.

Related Articles

Latest Articles