Monday, June 17, 2024
spot_img

വിനോദസഞ്ചാരികളുമായെത്തിയ ടൂർ ഓപ്പറേറ്റർക്ക് പോലീസ് മർദ്ദനം;ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ആലപ്പുഴ: വിനോദസഞ്ചാരികളുമായെത്തിയ ടൂർ ഓപ്പറേറ്ററെ പോലീസ് അകാരണമായി മർദിച്ചു എന്ന് പരാതി. പാലക്കാട് സ്വദേശി ബേസിൽ.പി.ദാസിനാണ് മർദ്ദനമേറ്റത്.തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി വ്യാഴാഴ്ച്ച രാത്രി 11.45 ഓടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.

സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിന് മുന്നിൽ നിന്ന തന്നെ പോലീസുകാർ അകാരണമായി ലാത്തികൊണ്ട് അടിക്കുകയും, തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഫിനിഷിങ്ങ് പോയിന്റിൽ പാർക്ക് ചെയ്ത വാഹനം പാർക്കിംഗിൽ ലോക്കായതിനാൽ എടുക്കാൻ സാധിച്ചില്ലെന്നും, ഭക്ഷണം കഴിച്ച ശേഷം പണം എടുക്കുന്നതിനാണ് എ.ടി.എമ്മിൽ വന്നതെന്ന് പറഞ്ഞിട്ടും മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തതായി ബേസിൽ ആരോപിക്കുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ട് പരാതി നൽകിയത് കൂടാതെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഇ മെയിൽ മുഖേനയും പരാതി അയച്ചു.

Related Articles

Latest Articles