Saturday, May 4, 2024
spot_img

ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ..
അറസ്റ്റ് ചെയ്യാൻ പോലീസ് പടിവാതിൽക്കൽ!
അണികളെ സംഘടിപ്പിച്ച് രക്ഷപ്പെടാൻ വികാര പ്രകടനവുമായി ഇമ്രാൻ ഖാൻ

ലഹോർ : തോഷഖാന കേസിൽ അറസ്റ്റ് ചെയ്യാൻ ഇസ്‌ലമാബാദ് പൊലീസ് എത്തിയതിനു പിന്നാലെ, പ്രവർത്തകരോട് സംഘടിക്കാനും തെരുവിലിറങ്ങാനും ആവശ്യപ്പെട്ട് പാക് മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ വിഡിയോ സന്ദേശം. താൻ ജയിലിൽ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി പോരാടാൻ ഇമ്രാൻ പ്രവർത്തകരോട് അഭ്യർഥിച്ചു. അതെസമയം വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ലാഹോർ നഗരത്തിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കപ്പെട്ടു.

‘‘എന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു. അത് തെറ്റാണെന്ന് നിങ്ങൾ തെളിയിക്കണം. നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി നിങ്ങൾ പോരാടണം. നിങ്ങൾ തെരുവിലിറങ്ങണം. ദൈവം ഇമ്രാൻ ഖാന് എല്ലാം തന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ പോരാടി. അത് തുടരും. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ജയിലിൽ അടയ്ക്കുകയോ കൊല്ലുകയോ ചെയ്താൽ, ഇമ്രാൻ ഖാനെ കൂടാതെ പോലും നിങ്ങൾക്ക് പോരാടാൻ കഴിയുമെന്ന് നിങ്ങൾ തെളിയിക്കണം. ഈ അടിമത്തവും ഭരണവും നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണം. പാകിസ്ഥാൻ സിന്ദാബാദ്’’– ഇമ്രാൻ ഖാൻ പറഞ്ഞു.

അതെ സമയം പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു മുന്നിൽ സംഘടിച്ചിരിക്കുകയാണ്. നേരത്തെ പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Related Articles

Latest Articles