Thursday, September 24, 2026

പോലിസിനെതിരെ ആക്രമണം; പ്രതി പിടിയില്‍

കൊച്ചി: റോഡരുകിലിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്തതില്‍ പ്രകോപിതരായി പോലിസിനെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പിടിയില്‍. പള്ളിപ്പുറം, ചെറായി വടേപറമ്ബില്‍ വീട്ടില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ് 48 ) നെയാണ് വടക്കേക്കര പോലിസ് അറസ്റ്റ് ചെയ്തത്.

നവംബര്‍ 20 ന് വടക്കേക്കര കൈപ്രം ഭാഗത്ത് റോഡരികില്‍ മദ്യപിച്ച്‌ കൊണ്ടിരുന്ന മൂന്ന് പേരെ പോലിസുദ്യോസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പോലിസിനെ ആക്രമിക്കുകയായിരുന്നു.

രണ്ടുപേരെ പോലിസ് ഉടനെ അറസ്റ്റ് ചെയ്തു. രാജേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ കാന്തല്ലൂരില്‍ നിന്നുമാണ് പിടികൂടിയത്. വടക്കേക്കര, പറവൂര്‍, മുനമ്ബം എന്നിവ ഉള്‍പ്പടെ നിരവധി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ കെ മുരളി, എസ് ഐ അരുണ്‍ദേവ്, എഎസ് ഐ നിജു ഭാസ്‌കര്‍, സി പി ഒ ലിജോ ഫിലിപ്പ്, മിറാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles