Saturday, January 3, 2026

ഒടുവിൽ വാദി പ്രതിയായി; നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്പായത്തോട്ടില്‍ സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്. നായ്ക്കളുടെ ഉടമസ്ഥന്‍ റോഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ തന്നെ കയ്യേറ്റം ചെയ്തു എന്നാണ് റോഷന്റ പരാതി.

ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൈക്കും മുഖത്തും പരിക്കേറ്റ ഫൈസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം അതിനിടെ, നായകള്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ അറസ്റ്റിലായിരുന്ന ഉടമ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Related Articles

Latest Articles