Wednesday, May 8, 2024
spot_img

ആമസോൺ വഴി വിറ്റത് 1000 കിലോ കഞ്ചാവ്; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി പോലീസ്

മധ്യപ്രദേശ്: ഇ–കൊമേഴ്സ് ഭീമൻമാരായ ആമസോൺ വഴി കഞ്ചാവ് കടത്ത്. സംഭവത്തിൽ കമ്പനിയുടെ എക്‌സിക്യൂട്ടീവുമാരെ മധ്യപ്രദേശ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചോദ്യം ചെയ്തതിൽ നിന്നും ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴിയാണ് അന്തർസംസ്ഥാന വിൽപന നടത്തുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് 148,000 ഡോളർ വില വരും. ഇതെങ്ങനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കാൻ സമൺസ് അയച്ച ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായും ഇതിന് 148,000 ഡോളർ വില വരുമെന്നും പോലീസ് അറിയിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കമ്പനി അന്വേഷണം ആരംഭിച്ചതായും ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഉൽപന്നവും ലിസ്റ്റ് ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ലെന്നും ആമസോൺ വക്താവ് അറിയിച്ചു.

Related Articles

Latest Articles