Hotel-License-Bribe-arrest
തിരുവനന്തപുരം: വിതുരയിൽ വൈദ്യശാലയുടെ മറവിൽ വാറ്റ് ചാരായവും കഞ്ചാവും വിറ്റിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. വിതുര അഗസ്ത്യ സിദ്ധ വൈദ്യശാല എന്ന സ്ഥാപനം നടത്തുന്ന വിക്രമനും സഹായി സഞ്ചുവുമാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
പിടികൂടിയ പ്രതികളിൽ നിന്നും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കൊമ്പും വെടിയുണ്ടയും കഞ്ചാവും പൊലീസ് പിടികൂടി. വിക്രമന്റെ വീട്ടിൽ നിന്നും കഞ്ചാവും ആന കൊമ്പിന്റെ ഭാഗങ്ങളും കാട്ടുപോത്തിന്റെയും മാനിന്റെയും കൊമ്പുകളും മുള്ളൻപ്പന്നിയുടെ ഇറച്ചിയും മയിലിന്റെ ശരീരഭാരവും പിടികൂടി. ഇയാളുടെ സഹായി സഞ്ചുവിന്റെ വീട്ടിൽ നിന്നും 20 ലിറ്റർ ചാരയാവും 100 ലിറ്റർ വാഷും 30 ഉപയോഗിച്ച വെടിയുണ്ടയും പിടികൂടി.
പൊലീസെത്തുമ്പോൾ ഇവിടെ വ്യാജ ചാരായ നിർമ്മാണം നടക്കുകയായിരുന്നു. പ്രതികള് വന്യമൃഗങ്ങളെ വേട്ടയാടി കൊന്ന് ഇറച്ചിയുണ്ടാക്കി വിൽപ്പന നടത്തിയിരുന്നുവെന്നാണ് സംശയം. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ പരിശോധന. ആയുധ നിയമപ്രകാരവും ലഹരി വസ്തുക്കള് വിൽപ്പന നടത്തിയതിനും വിക്രമൻ സഞ്ചു എന്നിവരെ വിതുര സിഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തു. വനംവകുപ്പും കേസെടുത്തിട്ടുണ്ട്.
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…