Monday, October 19, 2026

പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റിന് ഇനി മുതൽ ഇരട്ടി തുക നൽകണം;സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കേരള പൊലീസ് സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന-ഫീസ് നിരക്കുകള്‍ 10 ശതമാനമാണ് വര്‍ധിപ്പിച്ചത്.പൊലീസിന്റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വര്‍ധിപ്പിച്ചു. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്ന് 610 രൂപയാക്കി ഉയര്‍ത്തി.

സഞ്ചരിക്കുന്ന വാഹനത്തില്‍, കേരളം മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ തുക നല്‍കണം. നിലവിലെ 5515 രൂപ 11,030 രൂപയായി (അഞ്ചുദിവസത്തേക്ക്) വര്‍ധിപ്പിച്ചു. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള തുക 555 ല്‍ നിന്നും 1110 രൂപയാക്കി.

Related Articles

Latest Articles