Saturday, May 18, 2024
spot_img

ബുളളറ്റുകാരനെ കണ്ടെത്താൻ സഹായിക്കണം; അഭ്യർത്ഥനയുമായി പൊലീസ്

തിരുവനന്തപുരം: വലിയവേളി ഗ്രൗണ്ടിന് സമീപം സൈക്കിൾ യാത്രികനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ ബൈക്ക് യാത്രികനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 29ന് ഉച്ചയ്ക്ക് 1നാണ് അപകടം നടന്നത്. അപകടത്തിൽ വലിയവേളി സ്വദേശി സെൽവം (59) മരിച്ചിരുന്നു. ഇതിനുപിന്നാലെ അപകടത്തിന് ഇടയാക്കിയ ബൈക്കിന്റെ ക്യാമറാദൃശ്യം പൊലീസ് പുറത്തുവിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പരുകളിൽ അറിയിക്കണമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഫോൺ:0471 -2563754 ,9497947106, 9497980025

Related Articles

Latest Articles