തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി എത്തുന്ന ഇടങ്ങളിലെല്ലാം കനത്ത സുരക്ഷ ഉറപ്പുവരുത്തിയിരിക്കുകയാണ് പോലീസ്.മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും.മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.നികുതി വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. ഇതിനിടയിൽ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചത്. നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തായിരുന്നു പ്രതിഷേധത്തോത് കുറയ്ക്കാൻ പോലീസ് ശ്രമിച്ചത്. അനധികൃത കരുത തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

