Sunday, May 5, 2024
spot_img

സഹകരണ വകുപ്പ് കരുത്തുറ്റ കൈകളില്‍; പ്രതീക്ഷയോടെ കാര്‍ഷിക മേഖല | Amith Shah

പുതിയതായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തരമന്ത്രി അമിത്ഷായെ നിയോഗിച്ചത് ഏറ്റവും ഉചിതമായ തീരുമാനമായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സംസ്ഥാനങ്ങളില്‍ താരതമ്യേന ജൂനിയര്‍ മന്ത്രിമാരെയാണ് സഹകരണ വകുപ്പ് ഏല്‍പ്പിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഈ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമായിരിക്കും പലപ്പോഴും നടക്കുക.അഴിമതിയും കെടുകാര്യസ്ഥതയുമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍സഹകരണ വകുപ്പില്‍ നിലനില്‍ക്കുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് പോലും കേരളത്തില്‍ പല സഹകരണ സ്ഥാപനങ്ങളില്‍ നടക്കാറുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന അമിത്ഷായെ പോലെ ഒരു കരുത്തന്‍ സഹകരണ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പല സംസ്ഥാനങ്ങളിലും നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെടുത്തുക എളുപ്പമായിരിക്കും. അമിത്ഷായെ പോലെ ശക്തനായ ഒരു മന്ത്രി കേന്ദ്രസര്‍ക്കാരില്‍ ഉള്ളപ്പോള്‍ സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയും ക്രമക്കേടും കാട്ടുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്നും ഉറപ്പാണ്.

കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണ് കേന്ദ്രസഹകരണ വകുപ്പ് എന്നാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത

Related Articles

Latest Articles