Sunday, May 19, 2024
spot_img

ഇന്ന് അവിട്ടം; ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇന്ന് പോലീസ് ഉദ്യോഗസ്ഥരുടെ വഴിപാടായി സദ്യ; നട അടക്കുന്നത് വരെ വിശേഷാൽ പൂജകളുൾപ്പെടെ എല്ലാ പൂജകളും സന്നിധാനത്ത് നടക്കും

പത്തനംതിട്ട: ഓണദിനത്തിലെത്തിയ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി സന്നിധാനം. തിരുവോണ ദിനത്തിൽ ശബരിമലയിലെത്തിയ ഭക്തർക്കെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വഴിപാടായി സദ്യ നൽകിയിരുന്നു. ഇന്ന് അവിട്ടനാളിൽ സന്നിധാനത്തുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വഴിപാടായാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

ചതയ നാളിൽ മാളികപ്പുറം മേൽശാന്തിയുടെ വഴിപാടായാണ് സദ്യ നടക്കുക. നട അടക്കുന്നത് വരെ വിശേഷാൽ പൂജകളുൾപ്പെടെ എല്ലാ പൂജകളും ശബരിമലയിൽ നടക്കും. പൂജകളെല്ലാം അവസാനിച്ച് 31 വൈകിട്ട് പത്ത് മണിക്കാണ് നട അടയ്‌ക്കുന്നത്. എല്ലാ ദിവസും ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്ക് അടയ്‌ക്കുന്ന തിരുനട വൈകിട്ട് അഞ്ചിനാണ് വീണ്ടും തുറക്കുന്നത്. 31-ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്‌ക്കുന്നത്. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16-ന് നട തുറക്കും.

Related Articles

Latest Articles