Sunday, December 28, 2025

വർക്കലയിൽ ചെവി വേദനയ്‌ക്ക് ചികിത്സതേടിയെത്തിയ പെൺ കുട്ടിക്ക് നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം;പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്,ഒളിവിൽ പോയ ഡോക്ടർക്കായി തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം : വർക്കലയിൽ ചെവിവേദനയെത്തുടർന്ന് ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് നേരെ ഡോക്ടറുടെ ലൈംഗികാതിക്രമം.ഒളിവിൽ പോയ ഡോക്ടർക്കെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

ചെവി വേദനയ്ക്ക് ചികിൽസയ്ക്കെത്തിയ ആറ്റിങ്ങൽ സ്വദേശിനിയായ17 കാരിയോട് മോശമായ രീതിയിൽ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. ഡോക്ടർ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും വർക്കല പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles