Sunday, October 4, 2026

15 വയസ്സുകാരിയായ ഒഡീഷ സ്വദേശിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ;40കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: 15 വയസ്സുകാരിയായ ഒഡീഷ സ്വദേശിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദീപ എന്ന പെണ്‍കുട്ടിയെയാണ് കാക്കനാട് ടിവി സെന്ററിനു സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പരിചയക്കാരനും ഒഡിഷ സ്വദേശിയുമായ ചക്രധര്‍ മാലിക്കിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റേത്തുകര വ്യവസായ മേഖലയിലെ ജീവനക്കാരനാണ് പോലീസ് കസ്റ്റഡിയിലെടുത്ത ചക്രധര്‍.

ജോലി കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് ചക്രധര്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രി ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles