Saturday, September 26, 2026

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ഖത്തറിൽനിന്ന് കോഴിക്കോട്ടെത്തി റഷ്യൻ യുവതി;ഒടുവിൽ വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിപരിക്ക്, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതിക്ക് വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടി പരിക്കേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് പോലീസ് അന്വേഷിക്കുന്നത് വൈകിപ്പിക്കുകയാണ്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസിനോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. റഷ്യൻ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ കമ്മീഷൻ നിർദ്ദേശം നൽകി.യുവാവിന്റെ വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി പ്രാണരക്ഷാർഥം വീടിന്റെ മുകൾ നിലയിൽ നിന്ന് ചാടിയത്. യുവാവ് പോലീസ് നിരീക്ഷണത്തിലാണ്.

Related Articles

Latest Articles