Monday, October 5, 2026

വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസ്; പോക്സോ കേസിൽ അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

പാലക്കാട് : പോക്സോ കേസിൽ കസ്റ്റഡിയിലെടുത്ത അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ഇയാൾ.

കഴിഞ്ഞ ദിവസമാണ് സനോഫർ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടോടെ പ്രതിയെ പോലീസ് പിടികൂടി.

8 മാസം മുമ്പാണ് സനോഫർ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. അതേസമയം അദ്ധ്യാപകനെ സർവീസിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്‌കൂളിനു മുൻപിൽ ഇന്ന് പ്രതിഷേധിക്കും.

Related Articles

Latest Articles