തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, പ്രതിയെന്നു കരുതുന്നയാള്‍ ഇവിടെ ചുറ്റിക്കറങ്ങി നിന്ന ശേഷം ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് അമ്പലമുക്കു ഭാഗത്തേക്കു തിരികെ പോകുന്നതായി സ്ഥിരീകരിച്ചു.
ഷം മാറി ബൈക്കിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം യുവതി കൊല്ലപ്പെട്ട കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ നിന്ന് മാസ്കും,സ്കാർഫും ധരിച്ചു പ്രതി നടന്ന് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാര ചെടികള്‍ വിൽക്കുന്ന കടയിൽ ജീവനക്കാരിയായി വിനീതയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിനീതയുടെ സ്വർണമാല നഷ്ടമായിട്ടുണ്ട്. വിദഗ്ദമായാണ് കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് ഉണ്ടായിരുന്നത്. പുല്ല് ചെത്തുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

