ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം പങ്കുവച്ച ഒരു ചിത്രമാണ്.
സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്മയുടെ മടിയില്‍ തലചായ്ച് കിടക്കുന്ന ചിത്രമാണ്. ”അമ്മയുടെ മടിത്തട്ട്, സ്വര്‍ഗം” എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കവച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമ്മയുടേയും മകന്റേയും സ്‌നേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
നടനും തിരക്കഥാകൃത്തുമായ സലിം ഖാനിന്റേയും സല്‍മാന്‍ ഖാനിന്റേയും മകനാണ് സൂപ്പര്‍താരം. അമ്മയുമായി അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സമയം പങ്കിടാന്‍ താരം തന്റെ പന്‍വേലിലെ ഫാം ഹൗസില്‍ എത്താറുണ്ട്. പുതിയ ചിത്രം ടൈഗര്‍ 3ലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

