ആലപ്പുഴ: ആലപ്പുഴയില്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കാളാത്ത് വാര്‍ഡ് തടിക്കല്‍ സുരേഷ് ആണ് മരിച്ചത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. തലയിൽ പരിക്കേറ്റതായാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്.
മകന്‍ നിഖിലുമായി സുരേഷ് ഇന്നലെ രാത്രി വഴക്കിട്ടിരുന്നു. നിഖിലിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല. അച്ഛനെ കൊലപ്പെടുത്തിയ ശേഷം നിഖിൽ കടന്നുകളഞ്ഞതായും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

