Sunday, January 11, 2026

വാഹന പരിശോധന തുടർന്ന് പോലീസ് ; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

കൊച്ചി : കൊച്ചിയിൽ പോലീസിന്റെ വ്യാപക വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ കൊച്ചിയിൽ 614 വാഹനങ്ങളിൽ പരിശോധന നടത്തി അതിൽ നിന്നും 103 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ നൽകി.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദ്ദേശ പ്രകാരമാണ് ഈ നടപടിയെന്ന് പോലീസ് അറിയിച്ചു

Related Articles

Latest Articles