Saturday, May 18, 2024
spot_img

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ; മയക്ക് മരുന്ന് വാങ്ങാനെത്തിയ ആളെയും പിടികൂടി എക്സൈസ് സംഘം; ഇവരിൽനിന്നും പിടിച്ചെടുത്തത് 3.4 ഗ്രാം എം ഡിഎംഎയും 20 ഗ്രാം കഞ്ചാവും

ഇടുക്കി: എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷനവാസ് എം ജെ ആണ് പിടിയിലായത്. ഇയാളിൽ നിന്നും മയക്ക് മരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയെയും എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്നും 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അതേസമയം എറണാകുളം പെരുമ്പാവൂരിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി പെരുമ്പാവൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് അസം സ്വദേശി നജറുൾ ഇസ്ലാം ലഹരിമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്ന് 181 ചെറിയ കുപ്പികളിലായി നിറച്ച ഹെറോയിൻ കണ്ടെടുത്തു. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലുള്ള വിൽപ്പനയ്ക്കായി അസമിൽ നിന്നാണ് ഹെറോയിൻ കൊണ്ടുവന്നിരുന്നതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

Related Articles

Latest Articles