അന്ന് ചായവാങ്ങി നല്‍കിയ പോലീസുകാരന്‍; ഇന്ന് മുഴുവന്‍ സമയ ആര്‍.എസ്.എസ് പ്രചാരകന്‍..
നിങ്ങളെന്നെ ആര്‍ എസ് എസാക്കി എന്ന് പറയുന്നതാകും വിക്രമന്‍ നായരെന്ന പോലീസുകാരന്‍റെ കാര്യത്തില്‍ ശരിയാകുക. ശബരിമല വിശ്വാസപ്രക്ഷോഭത്തിന്‍റെ ഭാഗമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ അറസ്റ്റിലായതിന് ശേഷമാണ് വിക്രമന്‍ നായരെന്ന പോലീസുകാരന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ കള്ളക്കേസുകളില്‍ കുടുക്കി ബി ജെ പി നേതാവ് കെ സുരേന്ദ്രനെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. നിരവധി കേസുകളാണ് രാഷ്ട്രീയവിരോധത്തിന്‍റെ പേരില്‍ കെ സുരേന്ദ്രനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

