Tuesday, June 18, 2024
spot_img

‘രാഹുലിന്റെ റാലികൾ പോലെ രാഷ്‌ട്രീയ ജീവിതവും തകർച്ചയിലാണ്; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം’: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതവും എന്ന് അദ്ദേഹം തുറന്നടിച്ചു. ഒരിക്കലും പൂർത്തീകരിക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

”രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതവും. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് രാഹുലിന് നന്നായി അറിയാം. അതിനാൽ വാഗ്ദാനങ്ങൾ പാലിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഉനയിലെ കോൺഗ്രസിന്റെ റാലിയിൽ നുണകൾ മാത്രമാണ് പ്രചരിപ്പിച്ചത്” എന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

സുഖ്‌വീന്ദറിന്റെ നേതൃത്വത്തിൽ ഹിമാചലിൽ സർക്കാർ രൂപീകരിച്ച് 16 മാസമായി. എന്നാൽ അദ്ദേഹം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചിട്ടുണ്ടോയെന്നും ഠാക്കൂർ ചോദിച്ചു. ഹിമാചലിലെ അമ്മമാരും സഹോദരികളും ഇപ്പോഴും പ്രതിമാസം 1,500 രൂപയ്‌ക്കായി കാത്തിരിക്കുകയാണ്. 300 യൂണിറ്റ് വൈദ്യുതിക്കായി ആളുകൾ കാത്തിരിക്കുന്നു. ഇങ്ങനെ ഒരിക്കലും പൂർത്തീകരിക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഠാക്കൂർ വ്യക്തമാക്കി.

Related Articles

Latest Articles