Saturday, May 4, 2024
spot_img

വായുമലിനീകരണം; ഇന്ത്യക്കാരുടെ ആയുസില്‍ ഒമ്പത് വര്‍ഷം വെട്ടിച്ചുരുക്കും


ദല്‍ഹി: വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷങ്ങള്‍ കൂടി വെട്ടിച്ചുരുക്കുമെന്ന് പഠനം. നാല്‍പത് ശതമാനം ഇന്ത്യക്കാരുടെ ആയുസില്‍ നിന്ന് ഒമ്പത് വര്‍ഷം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ചിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മധ്യ,കിഴക്കന്‍,വടക്കേ ഇന്ത്യയില്‍ 480 മില്യണ്‍ ആളുകള്‍ വന്‍തോതില്‍ വായുമലിനീകരണം നേരിടുന്നുണ്ട്.

ദല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്. അടുത്തകാലത്തായി മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും മലിനീകരണ തോത് വളരെ കൂടിയിട്ടുണ്ട്.
അപകടകരമായ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി 2019 ല്‍ ആരംഭിച്ച ദേശീയ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേശീയ നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത്തിലൂടെ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഖ്യം 1.7 വര്‍ഷവും, ന്യൂ ഡല്‍ഹിയിലെ ശരാശരി ആയുര്‍ദൈര്‍ഖ്യം 3.1 വര്‍ഷങ്ങളും ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles