Sunday, January 4, 2026

പൊങ്കൽ: ഈ ജില്ലകൾ നാളെ പൊതുഅവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് നാളെ (ജനുവരി 14) പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍.

ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാര്‍കഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാല്‍ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കല്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രധാനമായ ആഘോഷമാണ്

Related Articles

Latest Articles