Sunday, May 19, 2024
spot_img

പാലക്കാട്‌ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയത് കട്ട സഖാവ്;സഖാക്കളെ ഇത്തവണയും ചതിച്ചത്, സിസിടിവി,ബിജെപിക്കെതിരെയുള്ള മറ്റൊരു കുതന്ത്രവും പൊളിഞ്ഞു

പാലക്കാട്‌ : നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുകളില്‍ ബിജെപി പതാക കെട്ടിയത് കട്ടസഖാവ്.പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും സജീവ പ്രവർത്തകനാണെന്നാണ് സൂചന.പാലക്കാട് നഗരസഭാഭരണം വീണ്ടും ബിജെപി നിലനിർത്തിയതിലെ സിപിമ്മിന്റെ അസഹിഷ്ണുത പ്രകടമാക്കുന്ന തരാംതാണ നടപടിയാണ് ഇപ്പോൾ തകർന്നു വീണത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കണ്ണിൽ പൊടിയിടാനും വേണ്ടി സിപിഎം പാലക്കാട് പ്രാദേശിക ഘടകത്തിന്റെ ഒത്താശയോടെയാണ് പ്രതി ഈ കൃത്യം ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.അതേസമയം സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിനായി മനപ്പൂര്‍വ്വം സൃഷ്ടിച്ച സംഭവമാണിതെന്നാണ് വിലയിരുത്തൽ.

എന്നാൽ അറസ്റ്റിലായ പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷിനെ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം മഹാത്മാവിന്റെ പ്രതിമയില്‍ ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനപോലുമില്ല. അതിനാല്‍ ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. കൂടാതെ തനിക്ക് ബിജെപി പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചാണെന്നും ഇതിൽ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെ 7.45നായിരുന്നു സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെയും കെട്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ക്കൂടി പരിശോധിച്ചാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് പ്രതിയെ പിടികൂടിയത്. ബിനീഷ് നഗരസഭാ മതില്‍ ചാടിക്കടന്ന് കോണി കയറി ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തോളം പ്രതിമയില്‍ കൊടി കെട്ടിയിരുന്നു. എന്നാല്‍ കൊടികെട്ടിയതിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നത്.

Related Articles

Latest Articles